കല്ലറ: കൈപ്പുഴ കുരിശുപള്ളിക്കു സമീപം നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കല്ലറ -കൈതക്കനാൽ റോഡിൽ കൈപ്പുഴ പള്ളിത്താഴെ ഭാഗത്തുനിന്ന് വന്ന ബെൻസ് കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട കാർ കൈപ്പുഴ കുരിശുപള്ളിക്ക് സമീപമുള്ള ശ്മശാനത്തിലേക്ക് പോകുന്ന റോഡ് സൈഡിൽനിന്ന വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. തൊട്ടടുത്ത പുരയിടത്തിൽനിന്ന സ്റ്റേ പോസ്റ്റും തകർന്നു.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക