Saturday, 22 February 2025

കെ.എച്ച്.ആർ.എ. സുരക്ഷാപദ്ധതി : തിരൂരിൽ നാളെ സഹായധന വിതരണം

SHARE


 തിരൂർ  : കെ.എച്ച്.ആർ.എ. സുരക്ഷാപദ്ധതിയിൽ രണ്ടുപേർക്ക് ഞായറാഴ്ച തിരൂരിൽ നടക്കുന്ന ചടങ്ങിൽ സഹായധനം നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരള ഹോട്ടൽ ആൻഡ് റസ്റ്ററൻറ് അസോസിയേഷൻ സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ, കുടുംബാംഗങ്ങൾ, തൊഴിലാളികൾ എന്നിവർക്കായി നടപ്പാക്കിയ കുടുബസുരക്ഷാ പദ്ധതിയിൽ അംഗങ്ങളായിരിക്കേ മരിച്ച രണ്ടുപേരുടെ കുടുംബത്തിനാണ് പത്തുലക്ഷം രൂപവീതം സഹായധനം നൽകുന്നത്. 
കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ 60 മത് സംസ്ഥാന സമ്മേളനം സൽക്കാർ 2025 വെച്ച്  KHRA സുരക്ഷാ പദ്ധതിയിൽ അംഗമായ രണ്ടു കുടുംബങ്ങൾക്ക് സഹായനിധി നൽകിയിരുന്നു. KHRA സംസ്ഥാന പ്രസിഡന്റിന്റെ അധ്യക്ഷതയിൽ  കൂടിയ സമാപന സമ്മേളനത്തിൽ ഹയർ എജുക്കേഷൻ സോഷ്യൽ ജസ്റ്റിസ് മന്ത്രി ശ്രീമതി ആർ ബിന്ദു രണ്ടു കുടുംബങ്ങൾക്കായുള്ള  തുകകൾ കൈമാറി


കൊടുങ്ങല്ലൂർ ഹോട്ടൽ , സിദ്ധാർത്ഥന്റെ നോമിനി ഇന്ദിര സഹായധനം ഏറ്റു വാങ്ങുന്നു 

10,000 അംഗങ്ങളുള്ള ഈ പദ്ധതിയിൽ ചേർന്ന 22 പേർ മരിച്ചു. ഇതിൽ ഏഴ്കുടുംബങ്ങൾക്ക് മരണാന്തര ആനുകൂല്യം നൽകി. മലപ്പുറം ജില്ലയിൽ ആദ്യമായി തിരൂർ യൂണിറ്റിലെ രണ്ടു കുടുംബാംഗങ്ങൾക്കാണ് നാളെ സഹായധനം നൽകുന്നത്. 
മാധുരി ഹോട്ടൽ കൊടകര, വിജയകുമാറിന്റെ നോമിനി വിദ്യ ജയകുമാർ സഹായധനം ഏറ്റു വാങ്ങുന്നു 

 ഞായറാഴ്ച വൈകീട്ട് നാലിന് തിരൂർ ടൗൺഹാൾ പരിസരത്ത് നടക്കുന്ന സഹായധന വിതരണച്ചടങ്ങ് മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്യും. കുറുക്കോളി മൊയ്തീൻ എം.എൽ.എ. മുഖ്യാതിഥിയായിരിക്കും. നഗരസഭാധ്യക്ഷ എ.പി. നസീമ, കെ.എച്ച്.ആർ.എ. സംസ്ഥാന പ്രസിഡൻറ് ജി. ജയപാൽ, സംസ്ഥാന ട്രഷറർ മുഹമ്മദ് ഷെരീഫ്  തുടങ്ങിയവർ പങ്കെടുക്കും.


  
            

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user