കൊടുങ്ങൂർ: സ്വകാര്യ ബസിന്റെ പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. ചാമംപതാൽ രണ്ടാംമൈൽ കളത്തിൽ പുത്തൻപുര രാജേഷി (50)നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11ഓടെ കൊടുങ്ങൂർ-മണിമല റോഡിൽ തേക്കാനം മൃഗാശുപത്രിക്ക് സമീപത്തെ ബസ് സ്റ്റോപ്പിലായിരുന്നു അപകടം. ബസ് നിർത്തി ആളെ ഇറക്കുന്നതിനിടെ പിന്നാലെ വന്ന ഓട്ടോ നിയന്ത്രണംവിട്ട് ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണമായും തകർന്നു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക