അഞ്ചല്‍ : ഓയില്‍പാം കുളത്തൂപ്പുഴ കണ്ടന്‍ചിറ എസ്റ്റേറ്റില്‍ കഴിഞ്ഞ ദിവസമുണ്ടായ വന്‍ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയത് പത്തുമണിക്കൂറിലധികം നീണ്ട തീവ്ര ശ്രമത്തിനൊടുവില്‍ . എന്നാൽ വീണ്ടും തീപിടിത്തമുണ്ടായത് ദുരൂഹതയ്ക്ക് ഇടവരുത്തുന്നു. ജില്ലയുടെ വിവിധ ഇടങ്ങളില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്സ് യൂണിറ്റുകളും വനം വകുപ്പ് അധികാരികളും ഓയില്‍പാം തൊഴിലാളികളും നാട്ടുകാരും ഉള്‍പ്പെടെയുള്ള സംഘമാണ് ചൊവ്വാഴ്ച ഉച്ചയോടെ ഉണ്ടായ തീ ബുധനാഴ്ച പുലര്‍ച്ചയോടെ നിയന്ത്രണ വിധേയമാക്കിയത്. എന്നാൽ ഉച്ചയോടെ സ്ഥലത്ത് വീണ്ടും വലിയ രീതിയില്‍ തീ പടര്‍ന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് നാട്ടുകാര്‍ ഓയില്‍പാമില്‍ തീപിടിത്തം ഉണ്ടായതായി ബന്ധപ്പെട്ടവരെ അറിയിച്ചത്. സ്ഥലത്തുണ്ടായിരുന്നവരെ ഉപയോഗിച്ച് ആദ്യം അണയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിഫലമായി. ഇതോടെ ഫയര്‍ ഫോഴ്സില്‍ വിവരം അറിയിക്കുകയായിരുന്നു. ആദ്യം രണ്ടുയൂണിറ്റ് ഫയര്‍ഫോഴ്സ് സംഘം എത്തിയെങ്കിലും തീ അണയ്ക്കാന്‍ കഴിഞ്ഞില്ല. പിന്നീടാണ് കൂടുതല്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തിയത്. വീശിയടിച്ച കാറ്റും പുകപടലവും തീ അണയ്ക്കുന്നതില്‍ വെല്ലുവിളിയായി. സംഭവത്തില്‍ എന്തെങ്കിലും തരത്തില്‍ അട്ടിമറി ഉണ്ടോ എന്നതടക്കം പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പോലീസ് വനം ഫയര്‍ഫോഴ്സ് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക