ചെറുവത്തൂര്‍: രുചിപ്പെരുമകൊണ്ട് ശ്രദ്ധേയമായ കഫേ കുടുംബശ്രീ ഭക്ഷ്യമേളയില്‍ തിരക്കേറുന്നു. കുടുംബശ്രീ ജില്ലാമിഷനും നബാര്‍ഡും ചെറുവത്തൂര്‍ പഞ്ചായത്തും സഹകരിച്ചാണ് ഭക്ഷ്യവിപണനപ്രദര്ശന മേളയൊരുക്കിയത്. ചെറുവത്തൂര്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിന് സമീപത്ത് ഒരുക്കിയ ഫുഡ് ഫെസ്റ്റില്‍ രണ്ടുദിവസമായി രുചി തേടിയെത്തുന്നവരുടെ തിരക്കാണ്. 12 പ്രധാന ഫുഡ്കോര്‍ട്ടുകളും വിവിധ സിഡിഎസ് സംരംഭങ്ങളുടെ 200ഓളം ഉത്പന്ന വിതരണസ്റ്റാളുകളും ഫെസ്റ്റിലുണ്ട്. കോട്ടയം, പാലാ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ള ഫുഡ് കോര്‍ട്ടുകളാണ് മേളയുടെ മറ്റൊരു ആകര്‍ഷണം. മലബാര്‍ ദം ബിരിയാണി, കുഞ്ഞി തലയണ, ബീഫ് അലാകുല, ബീഫ് സ്റ്റ്യൂ, കരിഞ്ചീരക കോഴി, ചിക്കന്‍ പൊട്ടിത്തെറിച്ചത്, ചിക്കന്‍ മടക്ക്, ഇറച്ചിപ്പത്തിരി, പാലപ്പം, വിവിധതരം ജ്യൂസുകള്‍, പാല്‍കപ്പ, ബീഫ് കറി, കപ്പ ബിരിയാണി, വിവിധയിനം വിഭവ ങ്ങള് ഫെസ്റ്റിലുണ്ട്. മാര്‍ച്ച് ഒന്നിന് മെഗാ ഇവന്റോടെ ഫെസ്റ്റിന് സമാപനമാകും.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക