വിഴിഞ്ഞം: കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് ഇരുപത്തഞ്ചോളം പേർക്കു പരിക്ക്. ഒരാളുടെ നില ഗുരുതരം. ഡ്രൈവർമാരും കണ്ടക്ടർമാരും യാത്രക്കാരുമുൾപ്പെടെ ആറുപേരെ മെഡിക്കൽ കോളജിലും മറ്റുള്ളവരെ വിഴിഞ്ഞം സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ആറരയോടെ വിഴിഞ്ഞം - മുക്കോലറോഡിൽ പുതിയ പാലത്തിനുസമീപം പട്രോൾ പമ്പിനു മുന്നിലെ വളവിലായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നു പൂവാറിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് നിയന്ത്രണംതെറ്റി പൂവാറിൻനിന്ന് യാത്രക്കാരുമായി വിഴിഞ്ഞത്തേക്കു വരുകയായിരുന്ന ബസിൽ ഇടിക്കുകയായിരുന്നു. ബസിന്റെ മുൻവശം ഇടിച്ചുതകർത്ത സ്വിഫ്റ്റ് ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റും തകർത്താണ് നിന്നത്. ഇട്ടിയുടെ ആഘാതത്തിൽ ഗുരുതര പരിക്കേറ്റ സ്വിഫ്റ്റ് ബസിലെ ഡ്രൈവർ ജിനീഷ് (45) കണ്ടക്ടർ അനില (34), കെഎസ്ആർടിസി ഡ്രൈവർ ബിജു (47), കണ്ടക്ടർ അരുൺ (36), യാത്രക്കാരായ മണക്കാട് സ്വദേശി മഹേശ്വരി (29), എറണാകുളം സ്വദേശി ഗായത്രി (22) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജുവിന്റെ പരിക്ക് ഗുരുതരമെന്നു പോലീസ് അറിയിച്ചു. പരിക്കേറ്റ യാത്രക്കാരെ വിഴിഞ്ഞം പോലീസും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.ഇരു ബസുകളുടെയും മുൻഭാഗങ്ങൾ പൂർണമായും തകർന്നു. ഇതുവഴിയുള്ള ഗതാഗതം മണിക്കൂറോളം സ്തംഭിച്ചു. ക്രെയിനിന്റെ സഹായത്തോടെ വാഹനങ്ങൾ മാറ്റിയാണു ഗതാഗത തടസം ഒഴിവാക്കിയത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക