തിരുവനന്തപുരം: കൊല്ലംകാവില്‍ കോണ്‍ക്രീറ്റ് മിക്സര്‍ കൊണ്ടുപോയ ലോറിക്കാണ് തീപിടിച്ചത്. രാവിലെ 10-നാണ് സംഭവം. കൊല്ലംകാവ് വളവിന് സമീപത്തുവച്ച് ലോറിയിൽനിന്ന് പുക ഉയരുകയായിരുന്നു. ഡ്രൈവര്‍ വാഹനം നിര്‍ത്തി ഇറങ്ങി ഓടിയതിനാൽ അപകടം ഒഴിവായി. നെടുമങ്ങാട് നിന്നും മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. ബാറ്ററിയില്‍ നിന്ന് പുക ഉയര്‍ന്നുവെന്നാണ് സംശയിക്കുന്നത്. ഇതേ തുടര്‍ന്ന് തിരുവനന്തപുരം - തെങ്കാശി ദേശീയ പാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക