നിലമ്പൂര്‍: ബാന്റ് സെറ്റിലെ ഡ്രമ്മിനുള്ളില്‍ കടത്താന്‍ ശ്രമിച്ച പതിനെട്ടര കിലോ കഞ്ചാവുമായി നാലുപേരെ എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡും നിലമ്പൂര്‍ എക്സൈസും ചേര്‍ന്ന് പിടികൂടി. സംസ്ഥാന എക്സൈസ് കമ്മീഷണറുടെ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വഴിക്കടവ് മുണ്ട സ്വദേശികളായ പോക്കാട് ജംഷീര്‍ (35), ചിത്തിരംപ്പള്ളി റിയാദ് (42), പൂന്തുരുത്തി സിയാദ്(34), എടക്കര ഇല്ലിക്കാട് സ്വദേശി ചെറിയതൊടി നൗഫല്‍ (38) എന്നിവരാണ് പിടിയിലായത്. ആന്ധ്രയില്‍ നിന്ന് നിലമ്പൂരില്‍ വിതരണം ചെയ്യാനെത്തിച്ച് കഞ്ചാവാണ് പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് പാലക്കാട്ടെത്തിക്കുകയും അവിടെനിന്ന് പ്രോഗ്രാം കലാകാരന്മാര് എന്ന പേരില്‍ ജീപ്പിന് പിന്നില്‍ നിറച്ച് ബാന്റെ ഡ്രമ്മിനുള്ളില്‍ ഒളിപ്പിച്ച കഞ്ചാവ് നിലമ്പൂരിലേക്ക് കൊണ്ടുവരവെ പൂക്കോട്ടുംപാടം അഞ്ചാംമൈലിലെ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കവേയാണ് എക്സൈസ് സംഘം പ്രതികളെ വലയിലാക്കിയത്. കഞ്ചാവ് കൈവശം വച്ചതിന് റിയാദിനെതിരെ എടക്കര ജനമൈത്രി എക്സൈസ് നേരത്തെ കേസെടുത്തിരുന്നു.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEheRkg-gzPUrpaCtswWPyh687txTvs-9lcwKWWysM22_JjXItDixG5tv-qMU9mTCaGx0lOhMo66rtudcfiXlpVWTA2fbN-Sw5uIi9K7TdMqj_AmYLRTb5N1G6peRXK-b8LnvbE__2ZFrRwTJCUhLf7yP2R5ejPM8NlxMBzv0DBdeJJDrdqH2hvonql30JTW/s320/WhatsApp%20Image%202024-09-14%20at%2010.03.17_984aaf4b.jpg)
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക