ഫിലാഡൽഫിയ: അമേരിക്കയിൽ വീണ്ടും വിമാനം അപകടത്തിൽപ്പെട്ടു. വടക്കുകിഴക്കൻ ഫിലാഡൽഫിയയിലെ ഷോപ്പിംഗ് സെന്ററിനു സമീപം പ്രാദേശിക സമയം വൈകുന്നേരം ആറരയോടെ അപകടമുണ്ടായത്. രണ്ടു പേരുമായി ഫിലാഡൽഫിയ വിമാനത്താവളത്തിൽനിന്നു മിസോറിയിലെ സ്പ്രിംഗ്ഫീൽഡ്-ബ്രാൻസനിലേക്കു പോകുകയായിരുന്ന ലിയർജെറ്റ് 55 ചെറുവിമാനമാണ് തകർന്നുവീണത്. ആളപായത്തെപ്പറ്റി വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നു ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അറിയിച്ചു.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക