അരുവിക്കര : മുണ്ടേലയിൽ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി യുവാവ് മരിച്ചു. മുണ്ടേല -മാവുകോണം -തടത്തരിക്കത്ത് പുത്തന്‍വീട്ടില്‍ സിന്ധു കുമാര്‍ എന്ന് വിളിക്കുന്ന അഭിലാഷ് ( 27 ) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് ഊഞ്ഞാലിൽ കുരുങ്ങിയ നിലയിൽ യുവാവിനെ വീട്ടുകാർ കണ്ടെത്തിയത്.
ഇന്നലെ രാത്രി 11 മണിയോടെ സിന്ധു കുമാർ ഊഞ്ഞാലിൽ ഇരുന്ന് ഫോൺ വിളിക്കുന്നത് വീട്ടുകാർ കണ്ടിരുന്നു. ഇയാൾ മദ്യപിച്ചിട്ടുണ്ടെന്നായിരുന്നു എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇയാളുടെ വീട്ടിൽ സഹോദരിയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. സിന്ധു കുമാർ കേബിള്‍ ടിവി ജീവനക്കാരനായിരുന്നു. സംഭവത്തിൽ അരുവിക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഊഞ്ഞാലിൽ ആടിക്കൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ കയർ കുരുങ്ങി മരണപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ പ്രാധമിക നിഗമനം.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEheRkg-gzPUrpaCtswWPyh687txTvs-9lcwKWWysM22_JjXItDixG5tv-qMU9mTCaGx0lOhMo66rtudcfiXlpVWTA2fbN-Sw5uIi9K7TdMqj_AmYLRTb5N1G6peRXK-b8LnvbE__2ZFrRwTJCUhLf7yP2R5ejPM8NlxMBzv0DBdeJJDrdqH2hvonql30JTW/s320/WhatsApp%20Image%202024-09-14%20at%2010.03.17_984aaf4b.jpg)
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V