
പയ്യന്നൂര്‍: പരാതി നൽകിയതിന്റെ വിരോധത്തിൽ സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി ഷോപ്പിലെ പ്രഷര്‍ കുക്കറുകൊണ്ട് ജീവനക്കാരിയുടെ തലയിലടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കണ്ണപുരം ഇരിണാവ് സിആർസിക്ക് സമീപത്തെ കെ.വി. സുദീപിനെയാണ് പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂര്‍ മുനിസിപ്പല്‍ കോംപ്ലക്സിലെ ജെആര്‍ ട്രേഡേഴ്സിലെ ജീവനക്കാരിയുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. പരാതിക്കാരി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അതിക്രമിച്ച് കയറിയ പ്രതി കടയിലെ ഷെല്‍ഫില്‍ വച്ചിരുന്ന പ്രഷര്‍ കുക്കറെടുത്ത് പരാതിക്കാരിയുടെ തലയില്‍ അടിച്ച് പരിക്കേല്പിക്കുകയായിരുന്നു. ആക്രമണത്തില്‍ തലയില്‍ ഗുരുതരമായി മറിവേറ്റ ജീവനക്കാരി പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മൊഴിയെടുത്ത ശേഷമാണ് പോലീസ് പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തത്. പ്രതിക്കെതിരെ പരാതിക്കാരി നേരത്തെ മറ്റൊരു പരാതി നല്കിയിരുന്നതിന്റെ വിരോധമാണ് അക്രമത്തിന് കാരണമെന്നും പരാതിയിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക