മുണ്ടക്കയം : നാട്ടിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ ഒരു ജീവൻ കൂടി നഷ്ടമായി. നെല്ലിവിള ഇസ്മായിലിന്റെ ഭാര്യ സോഫിയ (45) ആണ് ഇന്നലെ വൈകിട്ട് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സ്കൂൾ ഉൾപ്പെട്ട കൊമ്പുകുത്തി, കടകളുള്ള ചെന്നാപ്പാറ മുകൾ എന്നിവിടങ്ങളിൽ നിന്ന് എളുപ്പവഴിയേ നടന്നാണു സോഫിയയുടെ കുടുംബം വീട്ടിലേക്കു പോയിരുന്നത്. ആനകളുടെ ശല്യം ഇവിടെ പതിവായിരുന്നെങ്കിലും പകൽ സമയങ്ങളിൽ കുറവായിരുന്നു. ആ ധൈര്യത്തിൽ തുടർന്ന യാത്രയാണ് വലിയ ദുരന്തത്തിലലെത്തിയത്. കുളിക്കാൻ പോയ സോഫിയയെ വൈകിയും കാണാതായതിനെ തുടർന്ന് മകൻ നടത്തിയ അന്വേഷണത്തിലാണ് തോടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ചെന്നാപ്പാറ മുകൾ അമ്പലം ഭാഗത്തു വരെ ഇന്നലെ വൈകിട്ട് കാട്ടാനയുടെ ചിന്നംവിളി കേട്ടു. കാട്ടാന ചവിട്ടിക്കൊന്ന വീട്ടമ്മയുടെ മൃതദേഹം ഇടുക്കി ജില്ലാ കലക്ടർ എത്താതെ നീക്കം ചെയ്യാൻ അനുവദിക്കില്ലെന്നു നാട്ടുകാർ.സംഭവ സ്ഥലത്ത് പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദീന്റെ നേതൃത്വത്തിൽ രാത്രി വൈകിയും പ്രതിഷേധം തുടരുകയാണ്. വനം വകുപ്പ് അധികൃതർക്കെതിരെ നാട്ടുകാർ വലിയ പ്രതിഷേധം ഉയർത്തുന്നുണ്ട്.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക