കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയഅന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ആസാം സ്വദേശി ഗൊളാബ് ഹുസൈൻ (20) നെയാണ് വെള്ളയിൽ പോലീസ് അറസ്റ്റ് ചെയ്തത്. ആസാം സ്വദേശിനിയായ പെൺകുട്ടിയെ 2025 ജനുവരി മാസം പ്രതിയുടെ മുക്കത്തുള്ള താമസ സ്ഥലത്ത് എത്തിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ നഗ്ന ഫോട്ടോകൾ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. കൂടാതെ പ്രതി പെൺകുട്ടിയെ ഗുരുതരമായി അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. പ്രതിയെ ആറാം ഗെയ്റ്റിന് സമീപം വെള്ളയിൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നിർദേശപ്രകാരം എസ്ഐമാരായ അബ്ദുൾ ഷുക്കൂർ, ശ്യാം, ബൈജുനാഥ് എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക