
തുറവൂർ: ഇരുവൃക്കകളും തകരാറിലായ പെൺകുട്ടിയുടെ ചികിത്സയ്ക്കായി ബിരിയാണി ചലഞ്ചുമായി വിടുതലെ ചിരുത്തൈകൾ കക്ഷി. കോടംതുരുത്ത് ഇടശേരി വീട്ടിൽ ശാന്തയുടെ മകൾ ശരണ്യ(33)യുടെ ചികിത്സയ്ക്കായി പരിപാടി സംഘടിപ്പിച്ചത്. വിടുതലെ ചിരുത്തൈകൾ കക്ഷി കുത്തിയതോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു നാട്ടുകാരുടെ സഹകരണത്തോടെ ബിരിയാണി ചലഞ്ച് നടത്തിയത്. 1200 ബിരിയാണി പൊതികൾ വിറ്റു. കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. ജയകുമാർ ഉദ്ഘാടനം ചെയ്തു. ശരണ്യയുടെ ചികിത്സാ ചെലവിലേക്ക് കോടംതുരുത്ത് പഞ്ചായത്തിന്റെ വിവിധ വാർഡുകൾ തോറും ഒറ്റദിവസം കൊണ്ട് പിരിവിനായിറങ്ങി പത്തുലക്ഷം രൂപ സമാഹരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. ജയകുമാർ പറഞ്ഞു. ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച് തുക ബന്ധുക്കൾക്ക് കൈമാറുമെന്ന് ഭാരവാഹികൾ പറഞ്ഞു. കെ.ടി. സുരേന്ദ്രൻ, ബാലൻ അരൂർ, ഷാനി എം. ചന്ദ്രൻ, എം. ഉദയകുമാർ, വി.കെ. സജീവൻ, വിതീഷ് വിജയൻ, ബിന്ദു അമ്പാടി, കെ. സുരേഷ്, പി.കെ. പ്രശാന്ത്, വി. രാജീവൻ, പി.പി. അനില, യു.വി. സന്തോഷ്, സുരേഷ് പള്ളിപ്പുറം എന്നിവർ ചാലഞ്ചിനു നേതൃത്വം നൽകി.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക