കൂടരഞ്ഞി: മഞ്ഞക്കടവ് പൂതംകുഴി പ്രദേശത്ത് ഇരയെ ആക്രമിക്കുന്ന വന്യമൃഗത്തെ കണ്ടുവെന്ന് കര്‍ഷകര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വനപാലകരും നാട്ടുകാരും പ്രദേശത്ത് തെരച്ചില്‍ നടത്തി. കഴിഞ്ഞദിവസം കൃഷിയിടത്തിലേക്ക് പോകുകയായിരുന്ന വലിയ പാറക്കല്‍ പ്രഭയാണ് ഇരയെ ഓടിച്ചു കൊണ്ടുപോകുന്ന കാട്ടുമൃഗത്തെ കണ്ടത്. പുലിയോ കടുവയോ ആകാനാണ് സാധ്യതയെന്നു പ്രഭ പറഞ്ഞു. പ്രദേശത്ത് വന്യജീവികളുടെ സാന്നിധ്യം വര്‍ധിച്ചുവരുന്നതായും നായ ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങളെ സ്ഥിരമായി കാണാതാവുന്നതായും പ്രദേശവാസികള്‍ പരാതിപ്പെട്ടു. പരിശോധനയില്‍ വന്യമൃഗത്തിന്റെ സാന്നിധ്യം ബോധ്യപ്പെട്ടുവെന്നു വനപാലകര്‍ സൂചിപ്പിച്ചു. പക്ഷെ കാല്‍പ്പാടുകള്‍ അവ്യക്തമായതിനാല്‍ വന്യജീവി ഏതാണെന്നു തിരിച്ചറിയാന്‍ കഴിയുന്നില്ല. പ്രദേശത്ത് കാമറ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക