Monday, 24 February 2025

കൊ​ള​ത്തൂ​രി​ല്‍ ഭീ​തി പ​ര​ത്തി​യ പു​ലി വ​നം​വ​കു​പ്പി​ന്‍റെ കൂ​ട്ടി​ല്‍ കു​ടു​ങ്ങി

SHARE



കൊ​ള​ത്തൂ​ര്‍  : ബേ​ഡ​കം കൊ​ള​ത്തൂ​രി​ല്‍ ഏ​റെ നാ​ളാ​യി ഭീ​തി പ​ര​ത്തി​യ പു​ലി വ​നം​വ​കു​പ്പി​ന്‍റെ കൂ​ട്ടി​ല്‍ കു​ടു​ങ്ങി. ഇ​ന്ന​ലെ രാ​ത്രി 9.30ഓ​ടെ നി​ടു​വോ​ട്ടെ ആ​ല​വു​ങ്ങ​ല്‍ ജ​നാ​ര്‍​ദ്ദ​ന​ന്‍റെ പ​റ​മ്പി​ല്‍ സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് പു​ലി കു​ടു​ങ്ങി​യ​ത്. പ്ര​ദേ​ശ​ത്ത് പ​ല​ത​വ​ണ പു​ലി​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ര​ണ്ടാ​ഴ്ച മു​മ്പാ​ണ് വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ച​ത്.   പു​ലി​യെ ആ​ക​ര്‍​ഷി​ക്കാ​നാ​യി ഇ​തി​ന​ക​ത്ത് പ​ട്ടി​യെ കെ​ട്ടി​യി​ട്ടി​ട്ടു​ണ്ടാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് കാ​സ​ര്‍​ഗോ​ഡ് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ സി.​വി.​വി​നോ​ദ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ര്‍​ആ​ര്‍​ടി സം​ഘം സ്ഥ​ല​ത്തെ​ത്തി. പു​ലി കു​ടു​ങ്ങി​യ വി​വ​ര​മ​റി​ഞ്ഞ് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ള്‍​ക്കാ​രാ​ണ് ഇ​വി​ടേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്. ആ​ളു​ക​ള്‍ ത​ടി​ച്ച് കൂ​ടി​യ​തോ​ടെ കൂ​ട്ടി​നു​ള്ളി​ല്‍ പു​ലി അ​ക്ര​മ​സ്വ​ഭാ​വം കാ​ട്ടി. ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി​യു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ ബേ​ഡ​കം സ്റ്റേ​ഷ​നി​ല്‍ പോ​ലീ​സു​കാ​ര്‍ കു​റ​വാ​യി​രു​ന്നു. അ​തി​നാ​ല്‍​ത​ന്നെ ജ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഏ​റെ പാ​ടു​പെ​ട്ടു.   പു​ലി​ക്ക് ആ​രോ​ഗ്യ​പ്ര​ശ്‌​ന​മൊ​ന്നു​മി​ല്ലെ​ന്ന ഡോ​ക്ട​റു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​ശേ​ഷം മാ​ത്ര​മേ പു​ലി​യെ ഇ​വി​ടെ നി​ന്നും മാ​റ്റു​ക​യു​ള്ളു​വെ​ന്നാ​ണ് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ആ​ദ്യം പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ല്‍ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ന്‍ പ​റ്റാ​ത്ത സ്ഥി​തി​വ​ന്ന​തോ​ടെ പു​ലി​യെ ഇ​വി​ടെ​നി​ന്നും മാ​റ്റു​ക​യാ​യി​രു​ന്നു. പു​ലി​യ ഉ​ള്‍​വ​ന​ത്തി​ല്‍ കൊ​ണ്ടു​പോ​യി വി​ടു​മെ​ന്ന് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ബേ​ഡ​കം, കാ​റ​ഡു​ക്ക, മു​ളി​യാ​ർ, ദേ​ലം​പാ​ടി, കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഏ​റെ നാ​ളാ​യി പു​ലി ഭീ​ഷ​ണി പ​ര​ത്തു​ക​യാ​ണ്. ക​ർ​ണാ​ട​ക വ​ന​മേ​ഖ​ല​യി​ൽ​നി​ന്നാ​ണ് ഇ​വ വ​രു​ന്ന​ത്. വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ൽ ഇ​താ​ദ്യ​മാ​യാ​ണ് പു​ലി കു​ടു​ങ്ങു​ന്ന​ത്.   ഫെ​ബ്രു​വ​രി അ​ഞ്ചി​ന് കൊ​ള​ത്തൂ​ര്‍ മ​ട​ന്ത​ക്കോ​ട്ട് തു​ര​ങ്ക​ത്തി​ല്‍ കു​ടു​ങ്ങി​യ നി​ല​യി​ല്‍ പു​ലി​യെ ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ മ​യ​ക്കു​വെ​ടി വെ​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ അ​ന്നു പു​ലി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user