
കൊച്ചി: മെട്രോ സ്റ്റേഷനുകളില്‍ ബെവ്കോ ഔട്ട്ലെറ്റുകള് ആരംഭിക്കാനുള്ള നീക്കം ജനദ്രോഹപരമാണെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി. ഏത് സാമ്പത്തിക ലാഭത്തിന്റെ പേരിലാണെങ്കിലും മെട്രോ സ്റ്റേഷനുകളില്‍ മദ്യക്കച്ചവടം അനുവദിക്കാനാവില്ലെന്നും ശക്തമായ ജനകീയ പ്രക്ഷോഭത്തിലൂടെ ഈ നീക്കത്തെ പ്രതിരോധിക്കുമെന്നും കേരള മദ്യവിരുദ്ധ ഏകോപന സമിതി മുന്നറിയിപ്പ് നല്കി. 22 ന് വിവിധ മദ്യ, ലഹരി വിരുദ്ധ സംഘടനകളുടെ സംയുക്ത കൂട്ടായ്മ എറണാകുളത്ത് യോഗം ചേര്‍ന്ന് സര്‍ക്കാരിന്റെ ഇത്തരം നയങ്ങള്‍ക്കെതിരേയുള്ള തീരുമാനങ്ങള്‍ പ്രഖ്യാപിക്കും. കൊച്ചിയില്‍ ചേര്‍ന്ന കേരള മദ്യവിരുദ്ധ ഏകോപന സമിതി നേതൃയോഗം സംസ്ഥാന ചെയര്മാന് ജസ്റ്റീസ് പി.കെ. ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ചാര്‍ളി പോള്‍ അധ്യക്ഷത വഹിച്ചു. കുരുവിള മാത്യൂസ് ,ഷൈബി പാപ്പച്ചന്, ഹില്‍ട്ടണ്‍ ചാള്‍സ്, ജോണ്സണ് പാട്ടത്തില്‍, പി .എച്ച്. ഷാജഹാന്, കെ.കെ.വാമലോചനന്‍, ഏലൂര്‍ ഗോപിനാഥ്, രാധാകൃഷ്ണന് കടവുങ്കല്‍ ,ജെംയിസ് കോറമ്പേല്‍, എം.എല്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക