Wednesday, 5 February 2025

ഒഎല്‍എക്‌സ് വഴി തട്ടിപ്പ് നടത്തിയ യുവാവ് വയനാട്ടിൽ പിടിയിൽ

SHARE



കല്‍പ്പറ്റ: ഒഎല്‍എക്‌സ് (OLX) വഴി സാധനങ്ങള്‍ വാങ്ങുന്നവരെയും  വില്‍ക്കുന്നവരെയും തന്ത്രപൂര്‍വ്വം കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന യുവാവിനെ ഗോവയില്‍ നിന്ന് വീണ്ടും പിടികൂടി വയനാട് സൈബര്‍ ക്രൈം പൊലീസ്. കോഴിക്കോട് കാവിലുംപാറ സ്വദേശി സല്‍മാനുല്‍ ഫാരിസ് ആണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം സൈബര്‍ എസ്.എച്ച് ഒ. ഷജു ജോസഫിന്റെ നേതൃത്വത്തില്‍  എസ്.ഐ ബിനോയ് സ്‌കറിയയും സംഘവുമാണ് ഗോവയില്‍ നിന്നും പ്രതിയെ പിടികൂടിയത്. 2021 ല്‍ അമ്പലവയല്‍ സ്വദേശിയെ കബളിപ്പിച്ച് 1,60,000 രൂപ തട്ടിയെടുത്ത കേസിലാണ് സല്‍മാനുല്‍ ഫാരിസിനെ ആദ്യമായി പൊലീസ് പിടികൂടുന്നത്. ഇതേ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഇയാള്‍ക്കെതിരെ പതിനഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മൂന്ന് കേസുകളാണ് വയനാട്ടില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്. പിടിയിലായ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങിയെങ്കിലും കൊല്‍ക്കത്ത പൊലീസ് പിടികൂടിയതറിഞ്ഞ് വയനാട് പൊലീസ് അങ്ങോട്ട് പോയിരുന്നു. കോടതി ഉത്തരവ് പ്രകാരം പ്രതിയെ കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ട് വരുന്നത് വഴി ആന്ധ്രാപ്രദേശില്‍ വെച്ച് ഇയാള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user