![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg3iPRRPIJsyX-L52dlERMlD1U7u_-zlbUDNt7VfeETz0Be7As3kA0gJpdoSe7StrbcgNxcR7UsOJisxzKVSFeMtJQ2hNxlnVnsqS4J1N8v7j49yOtBfiqv6bgH8uJPkgDVXWmlCVQcoeDIQzN4ql_mR_OGJjO7xe-ccBtSSe_X2RymdN3jdZDpX4_GyQ4/s320/7-2-pump.jpg)
മുട്ടം: വിദ്യാർഥിയെ പമ്പ് ഹൗസിന്റെ കൈവരിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുട്ടം വേരമ്മേൽ ബിജു മാത്യുവിന്റെ മകൻ മാർലോയെയാണ് (15) മുട്ടം ജില്ലാജയിലിന്റെ മാത്തപ്പാറയിലുളള പമ്പ് ഹൗസിന്റെ കൈവരിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ ആറിന് വെള്ളം പന്പുചെയ്യുന്നതിന് ജില്ലാ ജയിൽ ജീവനക്കാർഎത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഇവർ അറിയിച്ചതനുസരിച്ച് മുട്ടം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സ്വകാര്യസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ്.സംസ്കാരം നാളെ നാലിന് മുട്ടം സെന്റ് മേരീസ് പള്ളിയിൽ.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക