
കൊച്ചി: ഈറ്റ് റൈറ്റ് ഇന്ത്യയുടെ ഭാഗമായി കൊച്ചിയില്‍ ഈറ്റ് റൈറ്റ് വാക്കത്തണ്‍ സംഘടിപ്പിച്ചു. എഫ്എസ്എസ്എഐ സതേണ്‍ റീജണ്‍, കൊച്ചിയിലെ സേക്രഡ് ഹാര്‍ട്ട് കോളജിലെ മാനേജ്മെന്റ്, സ്റ്റാഫ്, വിദ്യാര്‍ഥികള്‍, പ്രമുഖ ആഗോള പോഷകാഹാര കമ്പനിയായ ഹെര്‍ബലൈഫ് എന്നിവരുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുന്നതിനും ജീവിതശൈലി ശീലങ്ങള്‍ക്കും വേണ്ടി നടത്തിയ പരിപാടിയില്‍ ആയിരത്തോളം പേർ പങ്കെടുത്തു. തേവര സേക്രഡ് ഹാര്‍ട്ട് കോളജ് കാമ്പസില്‍ നടന്ന പരിപാടിയിൽ സമീകൃത പോഷകാഹാരത്തിന്റെ പ്രാധാന്യമാണ് മുന്നോട്ട് വച്ചത്. എഫ്എസ്എസ്എഐ ടെക്നിക്കല്‍ ഓഫീസര്‍മാരായ ഫൈറൂസ് ജസാഖ്, ഡോ. ഊര്‍മിള, സെന്‍ട്രല്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ ഡോ. അപര്‍ണ, സ്വാതി, വിനീത്, ഹെര്‍ബലൈഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അജയ് ഖന്ന എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക