Thursday, 6 February 2025

മറയൂരിൽ കാട്ടാനയാക്രമണത്തിൽ ഒരു മരണം

SHARE



ചിന്നാർ: മറയൂരിൽ  കാട്ടാനയാക്രമണത്തിൽ ഒരു മരണം . ആദിവാസി വിഭാഗത്തിൽപ്പെട്ട ചമ്പക്കാട്ടിൽ വിമൽ (57) ആണ് മരിച്ചത്. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ വച്ചായിരുന്നു ആക്രമണം. ഫയർ ലൈൻ ഇടാൻ പോയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. ഒൻപതു പേരടങ്ങുന്ന സംഘമാണ് ഫയർ ലൈൻ ഇടാൻ കാട്ടിൽ പോയത്. രണ്ടു സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വിമലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user