കോഴിക്കോട്: താമരശേരിയിൽ ട്യൂഷന് സെന്ററിന് സമീപം വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ തലയ്ക്ക് ഗുരുതര പരിക്കുണ്ട്. വട്ടോളി എംജെഎച്ച്എസ്എസിലെ വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസിനാണ് പരിക്കേറ്റത്. ട്യൂഷന് സെന്ററിലെ ഫെയര്‍വെല്‍ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വ്യാഴാഴ്ചയാണ് സംഭവം. വട്ടോളി എംജെഎച്ച്എസ്എസിലെയും കോരങ്ങാട് ഹയർ സെക്കണ്ടറി കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. ഞായറാഴ്ചയായിരുന്നു ട്യൂഷൻ സെന്ററിലെ പരിപാടി. അന്നുണ്ടായ തർക്കത്തിന്റെ തുടർച്ചയായി വ്യാഴാഴ്ച വിദ്യാർഥികൾ ഏറ്റുമുട്ടുകയായിരുന്നു. അതേസമയം പരിക്കേറ്റ ഷഹബാസ് ഈ ട്യൂഷൻ സെന്ററിലെ വിദ്യാര്‍ഥിയല്ലെന്ന് അധ്യാപകർ പറഞ്ഞു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക