പത്തനംതിട്ട: പെരുനാട് മഠത്തുംമൂഴിയിൽ ഞായറാഴ്ച രാത്രി 9. 30 ഓടെ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ എട്ടു പേരെ പോലീസ് പിടികൂടി. പെരുനാട് മാമ്പാറ പട്ടാളത്തറയിൽ ജിതിൻ ഷാജിയാണ് (33) കൊല്ലപ്പെട്ടത്. രാത്രിയിൽ പെരുനാട്ടിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവം രാഷ്ട്രീയാടിസ്ഥാനത്തിലാകുമെന്നു സംശയിച്ചെങ്കിലും അന്വേഷണത്തിൽ അതല്ലെന്നു വ്യക്തമായതായി പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ജിതിൻ ഷാജി സിഐടിയു പ്രവർത്തകനാണ്. സംഘർഷത്തിനിടെ കുത്തേറ്റ ജിതിനെ ഗുരുതര പരിക്കുകളോടെ രാത്രിയിൽ പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. ലോഡിംഗ് തൊഴിലാളിയായ ഇയാൾ അവിവാഹിതനാണ്. കുറ്റാരോപിതരായി പിടിയിലായിരിക്കുന്നവരിൽ ഏറെയും ബിഎംഎസ് അനുഭാവികളാണ്. എന്നാൽ സിഐടിയു പ്രവർത്തകരും ഇതിലുള്ളതായി പറയുന്നു. സംഭവത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്ന് മരിച്ച ജിതിൻ ഷാജിയുടെ അച്ഛനും വ്യക്തമാക്കി.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക