തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലിൽ ബോംബ് ഭീഷണി. ഹോട്ടൽ ഫോർട്ട് മാനറിൽ ബോംബ് വച്ചിട്ടുണ്ടെന്നാണ് ഭീഷണി സന്ദേശമെത്തിയത്. ഇതേതുടർന്നു പോലീസും ബോംബ് സ്ക്വാഡും ഹോട്ടലിൽ പരിശോധന നടത്തി. മനുഷ്യ ബോംബ് 2.30-ന് സ്ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം. മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ പേരിലാണ് ഇ-മെയിൽ സന്ദേശമെത്തിയത്. മാധ്യമ സ്ഥാപനങ്ങളിലുൾപ്പെടെ രാവിലെയോടെയാണ് ഈ സന്ദേശമെത്തിയത്. ഹോട്ടലിലെ അതിഥികളുടെ വിവരങ്ങളും പരിശോധിക്കുകയാണ്. ഫയർഫോഴ്സ് സംഘവും ഹോട്ടൽ മാനറിലുണ്ട്. തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തിലാണ് പരിശോധന.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക