മൂലമറ്റം: മേലുകാവ് സ്വദേശിയായ ഗുണ്ടയെ കൊലപ്പെടുത്തി പായില്‍ പൊതിഞ്ഞ് കാട്ടില്‍ തള്ളിയ കേസില്‍ ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള ഏഴ് പേരാണ് നിലവിൽ പിടിയിലായത്. ഒരാളുടെ അറസ്റ്റ് നേരത്തേ രേഖപ്പെടുത്തിയിരുന്നു. കേസില്‍ ഇനി ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. മേലുകാവ് സ്വദേശി സാജൻ സാമുവൽ ആണ് മരിച്ചത്.മൂലമറ്റത്ത് തേക്കിന് തോട്ടത്തില്‍ പായിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വായിൽ തുണി തിരുകിയ ശേഷം വെട്ടിയും കുത്തിയുമാണ് ഇയാളെ കൊലപ്പെടുത്തിയത്. കൈ മുറിച്ച് മാറ്റിയ നിലയിലായിരുന്നു മൃതദേഹം. ഓട്ടോറിക്ഷയിലാണ് മൃതദേഹം ഉപേക്ഷിക്കാൻ കൊണ്ടുപോയത്. സംശയം തോന്നിയ ഡ്രൈവർ കാഞ്ഞാർ എസ്ഐക്ക് വിവരം നൽകുകയായിരുന്നു.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക