കൊല്ലം കൊട്ടാരക്കരയിൽ ആംബുലൻസും കോഴി ലോറിയും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയും ഭാര്യയും മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. അടൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തിൽപ്പെട്ടത്. ആംബുലൻസിൽ ഉണ്ടായിരുന്ന അടൂർ ഏഴംകുളം സ്വദേശികളായ തമ്പി (65) ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. തമ്പിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ എംസി റോഡിൽ കൊട്ടാരക്കര സദാനന്ദപുരത്ത് കഴിഞ്ഞദിവസം അർദ്ധരാത്രിക്ക് ശേഷമാണ് അപകടം ഉണ്ടായത്. ഇവരുടെ മകൾ ബിന്ദു അടക്കം ഏഴുപേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക