കൊട്ടാരക്കര: കേരള പോലീസ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റിയും സ്നേഹിതാ വുമൺ ഹെൽത്ത് ഫൗണ്ടേഷനുമായി ചേർന്ന് കൊട്ടാരക്കര റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് ജില്ലയിലെ വനിതാ ഉദ്യോഗസ്ഥർക്കും പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്കുമായി സ്തനാർബുദ നിർണയ ക്യാമ്പും രോഗലക്ഷണത്തെ കുറിച്ചും, ചികിത്സ രീതികളെകുറിച്ചും ബോധ വത്കരണ ക്ലാസും സംഘടിപ്പിച്ചു. കൊല്ലം റൂറൽ അഡീഷണൽ എസ്പി എം.ആർ. സതീഷ്കുമാർ ഉദ്ഘാടനം ചെയ്തു. കേരള പോലീസ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ പ്രസിഡന്റ് ശിവേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ചിന്തു, ഡോ. കെ. ചന്ദ്രകുമാരി, ഡോ. പി.വി. സുലോചന, ഡോ. എൽ. പ്രസന്നകുമാരി, സാജു, ഷൈജു, ജിജി മോൾ, ശോഭമണി, അമ്പിളി എന്നിവർ പ്രസംഗിച്ചു. ബോധവത്കരണ ക്ലാസ് ഡോ. റെജി ജോസ് നയിച്ചു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക