
പയ്യോളി: ബസില്‍ കയറുന്നതിനിടെ താഴെ വീണ് വിദ്യാര്‍ഥിക്ക് പരിക്ക്. കോഴിക്കോട് ജെ.ഡി.ടിയിലെ രണ്ടാം വര്‍ഷ ഇലക്ട്രോണിക്സ് വിദ്യാര്‍ഥിയും പയ്യോളി ആവിത്താരേമ്മല്‍ "മിന്‍ഹാസില്‍' നവാസിന്റെ മകനുമായ മുഹമ്മദ് മുബാഷി (19) നാണ് പരിക്കേറ്റത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകള്‍ പലപ്പോഴും സ്റ്റാൻഡില്‍ കയറ്റാതെ കിഴക്ക് ഭാഗത്തെ സര്‍വീസ് റോഡില്‍ നിര്‍ത്തി ആളെ എടുക്കുകയാണ് പതിവ്. ഇത്തരത്തില്‍ റോഡരികില്‍ നിന്ന് ബസില്‍ ആളുകള്‍ കയറിയ ശേഷം വിദ്യാര്‍ഥികളെ കയറ്റുന്ന ബസുകാര് വിദ്യാര്‍ഥികളെ പുറത്തുനിര്‍ത്തി വേഗത്തില്‍ എടുത്ത് പോകുന്നതും പതിവാണ്. ഇത്തരത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ മുബാഷ് ബസില്‍ കയറിയ ഉടനെ ഓട്ടോമാറ്റിക് ഡോര്‍ അടച്ചുപോവുകയും വിദ്യാർഥി താഴേക്കു തെറിച്ചു വീഴുകയുമായിരുന്നു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാര്‍ഥി ഇപ്പോള്‍ പ്ലാസ്റ്ററിട്ട് വീട്ടില്‍ കിടപ്പിലാണ്.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക