കൊട്ടാരക്കര: വീട്ടിൽ നട്ടുവളർത്തിയ ആറ് കഞ്ചാവ് ചെടികളുമായി യുവാവ് കൊട്ടാരക്കര റേഞ്ച് എക്സൈസിന്റെ പിടിയിലായി. മൈലം കുറ്റിവിള വീട്ടിൽ മോനി(26) ആണ് അറസ്റ്റിലായത്. കഞ്ചാവ് ഉപയോഗിക്കുന്ന കഞ്ചാവിന്റെ കുരു വീട്ടിലെ ചെടിചട്ടിയിൽ നട്ടു വളർത്തുകയായിരുന്നു. രണ്ടു മാസം പ്രായവും 18 മുതൽ 10 വരെ സെന്റിമീറ്റർ വളർച്ചയും എത്തിയ കഞ്ചാവ് ചെടികളാണ് പിടികൂടിയത്. സ്വന്തം ഉപയോഗത്തിനായാണ് നട്ടു വളർത്തിയതെന്ന് വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന പ്രതി സമ്മതിച്ചു. എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബു പ്രസാദ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്മാരായ പ്രശാന്ത്, സുജിത് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ജ്യോതി, മനീഷ്, സിബിൻ, അജിത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക