ഇടുക്കി:സംസ്ഥാനത്ത് വിവിധ കന്പനികളുടെ ലേബലിൽ വെളിച്ചെണ്ണ, പാൽ, കറി മസാലകൾ തുടങ്ങിയ ഭക്ഷ്യ ഉത്പന്നങ്ങളിൽ അമിതമായി രാസപദാർഥങ്ങൾ ചേർത്തുള്ള മായം കലർന്ന ഉത്പന്നങ്ങൾ നിരോധിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ നേതൃ യോഗം ആവശ്യപ്പെട്ടു. അന്യസംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന ഉത്പന്നങ്ങൾ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഗുണനിലവാരം കുറഞ്ഞ സാധനങ്ങൾ വിതരണം ചെയ്യുന്ന കന്പനികൾക്കെതിരേ ക്രിമിനൽ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ദേശീയ ചെയർമാൻ. ഡോ. പി.ആർ.വി. നായർ. അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് ഡോ. രാജീവ് രാജധാനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഷിബു കെ. തന്പി, ദേശീയ സെക്രട്ടറി കെ.പി.ചന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി.ശ്രീകുമാർ. ഡോ. തോമസ് വൈദ്യൻ, എൻ.ആർ.ജി. പിള്ള, പി.ആർ. വിനയൻ. സന്തോഷ് കൃഷ്ണൻ, പി ശ്രീകുമാർ, സുജിത്ത് കുമാർ, ഉണ്ണികൃഷ്ണൻ ചോലയിൽ എന്നിവർ പ്രസംഗിച്ചു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക