തിരുവനന്തപുരം: കാരേറ്റ് - ആറാം താനത്ത് ലോറി ബേക്കറിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു. കല്ലറ മീതൂർ വയലിൽകട സ്വദേശി റഹ്മാബീഗമാണ് (റഹ്മത്ത്-78) ആണ് മരിച്ചത്. ഇവരുടെ ഇരുകാലിലൂടെയും ടിപ്പറിന്റെ ടയർ കയറി ഇറങ്ങിയിരുന്നു. രാവിലെ കല്ലറയിൽ നിന്നും വിഴിഞ്ഞത്തേക്ക് പോകുകയായിരുന്ന ടോറസ് ലോറി ബേക്കറിയിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. ബേക്കറിയുടെ മുന്നിൽ നിന്നവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവിടെ നിർത്തിയിട്ട സ്കൂട്ടറിലും സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിലും ലോറി ഇടിച്ചുകയറിയിരുന്നു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക