കോട്ടയം: ഏറ്റുമാനൂരിന് സമീപം പാറോലിക്കലില്‍ ട്രെയിനിച്ച് മരിച്ചവരെ തിരിച്ചറിഞ്ഞു. പാറോലിക്കല്‍ സ്വദേശിനി ഷൈനി, മക്കളായ അലീന(11), ഇവാന(10) എന്നിവരാണ് മരിച്ചത്.മൂവരുടെയും മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോട്ടയം നിലമ്പൂര്‍ എക്സ്പ്രസ് ട്രെയിന്‍ ആണ് ഇവരെ ഇടിച്ചത്. ഇന്ന് രാവിലെ 5:20നാണ് സംഭവം .മൂന്നുപേരും പാളത്തില്‍ കെട്ടിപ്പിടിച്ച് നില്‍ക്കുകയായിരുന്നെന്നും ഹോണ്‍ മുഴക്കിയെങ്കിലും മാറിയില്ലെന്നും ലോക്കോ പൈലറ്റ് അറിയിച്ചു. എന്താണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക