തൊടുപുഴ: കുടുംബശ്രീ അംഗങ്ങളുടെ കൈപ്പുണ്യവുമായി രുചി വൈവിധ്യമുള്ള ഭക്ഷണ വിഭവങ്ങളുമായി പ്രീമിയം റസ്റ്ററന്റ് കഫേ ജില്ലയിലും വരുന്നു. ഉയർന്ന നിലവാരമുള്ള പ്രീമിയം റസ്റ്ററന്റുകൾ ജില്ലയിൽ ആരംഭിക്കുന്നതിനു താത്പര്യമുള്ള സംരംഭകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആണെങ്കിൽ അപേക്ഷിക്കാം. വ്യക്തിഗതമായോ ഗ്രൂപ്പായോ കഫേ നടത്തിപ്പിനായി അപേക്ഷിക്കാം. ഭക്ഷണ ശാലകൾ നടത്തിയുള്ള പ്രവർത്തന പരിചയം അഭികാമ്യം. നിലവിൽ ഹോട്ടലുകൾ നടത്തുന്നവർക്ക് മാനദണ്ഡങ്ങൾ പാലിച്ച് പ്രീമീയം കഫേ ആക്കി മാറ്റിയും സംരംഭം ആരംഭിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആവശ്യമായ പരിശീലനവും പ്രീമിയം കഫേ ബ്രാൻഡിംഗ് ചെയ്യുന്നതിന് വേണ്ട അടിസ്ഥാന ചെലവുകൾക്കായി കുടുംബശ്രീ മുഖേന ധന സഹായവും ലഭ്യമാക്കും. വിനോദസഞ്ചാരികൾ ഏറെ എത്തുന്ന ജില്ലയിൽ യാത്രികർക്കു സൗകര്യപ്രദമായ പ്രധാന പാതകളിൽ പ്രീമിയം കഫെ തുടങ്ങാനാണ് പദ്ധതി. എല്ലാ ജില്ലകളിലും ഒരു പ്രീമിയം കഫെ വീതമെങ്കിലും തുടങ്ങാനാണ് സംസ്ഥാന കുടുംബശ്രീ മിഷന്റെ നിർദേശം. എറണാകുളം ജില്ലയിൽ അങ്കമാലിയിലും തൃശൂർ ജില്ലയിൽ ഗുരുവായൂരിലും വയനാട് മേപ്പാടിയിലും കഫേ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക