ചെന്നൈ: കോയമ്പത്തൂരിൽ സുലൂരിൽ നടത്തിയ വൻ സ്പിരിറ്റ് വേട്ടയിൽ രണ്ട് മലയാളികൾ അറസ്റ്റിൽ. കൊല്ലം സ്വദേശി രജിത് കുമാർ (38), ഇടുക്കി സ്വദേശി ജോൺ വിക്ടർ (45) എന്നിവരാണ് അറസ്റ്റിലായത്. സുലൂരിലെ ഗോഡൗണിൽ നടത്തിയ റെയ്ഡിൽ 5145 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. കേരളത്തിലേയ്ക്ക് കടത്താൻ വേണ്ടി തയ്യാറാക്കിയ സ്പിരിറ്റെന്നാണ് രജിതും ജോണും പോലീസിന് മൊഴി നൽകിയിരിക്കുന്നത്. കോയമ്പത്തൂർ സ്വദേശി പ്രഭാകർ എന്നയാളും അറിസ്റ്റിലായിട്ടുണ്ട്. കർണാടകത്തിൽ നിന്ന് 35 കാനുകളിൽ ആയാണ് സ്പിരിറ്റ് എത്തിച്ചിരുന്നത്. രഹസ്യ വിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക