കൊല്ലം: ഭാര്യയെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചു എന്നാരോപിച്ച് സുഹൃത്തിനെ വീട്ടില്‍ വിളിച്ചുവരുത്തി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും . പിഴ ഒടുക്കാതിരുന്നാല്‍ ഒരു വര്‍ഷം കഠിന തടവും കോടതി ശിക്ഷ വിധിച്ചു. അഞ്ചല്‍ അലയമണ്‍ മൂങ്ങോട് ഇടക്കുന്നില്‍ വീട്ടില്‍ ലൈബു(50)വിനെയാണ് ശിക്ഷിച്ചത്. കൊല്ലം നാലാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എസ്. സുഭാഷാണ് പ്രതിക്ക് ശിക്ഷ വിധിച്ച് ഉത്തരവായത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വി.വിനോദ് കോടതിയില്‍ ഹാജരായി. അലയമണ്‍ ആനക്കളം മെത്രാന് തോട്ടത്തില്‍ കടുക്കത്ത് പാറ ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപം കമ്പകത്തുംമൂട്ടില് കുട്ടപ്പനെയാണ് കൊലപ്പെടുത്തിയത്. 2021 ഏപ്രില്‍ 17നായിരുന്നു സംഭവം. കൊല്ലപ്പെട്ട കുട്ടപ്പന് പ്രതിയുടെ സുഹൃത്തും പ്രതിയുടെ കൃഷി സ്ഥലത്തെ ജോലിക്കാരനുമായിരുന്നു. പ്രതിയേയും ഭാര്യയേയും കുറിച്ച് കുട്ടപ്പന് അപവാദങ്ങള്‍ പ്രചരിപ്പിച്ചതായി സംശയിച്ചാണ് കൊലപാതകം. അഞ്ചല്‍ എസ്എച്ച്ഒ സൈജുനാഥ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസില്‍ ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍ ആണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ ഹാജരാക്കിയത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക