
ചിറ്റൂർ: കൊടുംചൂടിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ പൊതുസ്ഥലങ്ങളിൽ തീപിടിത്തം വ്യാപകം. അഗ്നിരക്ഷാസേന തീയണയ്ക്കാൻ നിരന്തരം ഓടുകയാണ്. റോഡ് വക്കത്ത് ഉണങ്ങിയ പാഴ് ചെടികൾ തീപിടിക്കുന്നത് വാഹന യാത്രികർക്ക് അപകടഭീഷണിയാവുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സഞ്ചാരവഴികളിലെ തീപിടിത്ത ഭീഷണിയിലുള്ള പാഴ്ചെടികൾ ശുചീകരിക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. പൊതുമരാമത്തും ഈ വിഷയത്തിൽ മൗനം പാലിച്ചുവരികയാണ്. ഇക്കഴിഞ്ഞ ദിവസം ചിറ്റൂർ ഷൺമുഖം കോസ്വേ റോഡിൽ വളവു തിരിഞ്ഞുവന്ന ഇരു ചക്രവാഹനം റോഡരികിൽ കത്തുന്ന പാഴ്ചെടികൾക്ക് സമീപമെത്തി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്. എതിരെ വന്ന ലോറിക്ക് വഴിമാറി കൊടുക്കുന്നത്തിടെയാണ് കത്തുന്ന പാഴ്ചെടിക്ക് സമീപമെത്തിയത്.യാത്രക്കാർ വലിച്ചിട്ട സിഗരറ്റു കുറ്റികളും തീപിടിത്ത കാരണമാകുമെന്നതിനാൽ ഈ വിഷയത്തിൽ അധികൃതർ പൊതുജനത്തിനു ബോധവത്കരണം നടത്തേണ്ടതും അനിവാര്യമായിട്ടുണ്ട്.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക