നിലമ്പൂർ : അനധികൃതമായി മണ്ണ് കടത്തുകയായിരുന്ന നാല് ടിപ്പർ ലോറികൾ അവധി ദിവസമായ ഇന്നലെ സ്പെഷൽ സ്ക്വാഡ് ടീമായി റവന്യൂ അധികൃതർ പിടികൂടി. കരുളായി മൈലംന്പാറയിൽ നിന്ന് ഒരു ടിപ്പറും അമരന്പലം വില്ലേജിലെ പൊട്ടിക്കല്ലിൽ നിന്ന് മൂന്ന് ടിപ്പർ ലോറികളുമാണ് പിടിച്ചെടുത്തത്. നാല് ടിപ്പർ ലോറികളും നിലമ്പൂർ താലൂക്ക് ഓഫീസ് പരിസരത്തേക്ക് മാറ്റി. അവധി ദിവസത്തിന്റെ മറവിൽ നിലമ്പൂർ താലൂക്ക് പരിധിയിൽ വ്യപകമായി മണ്ണ് കടത്ത് നടക്കുന്നവെന്ന വിവരത്തെ തുടർന്ന് നിലമ്പൂർ താലൂക്ക് ഡെപ്യൂട്ടി തഹസിൽദാരും സ്പെഷൽ സ്ക്വാഡ് ടീം ലീഡറുമായ എം.സി. അരവിന്ദാക്ഷൻ. തുവൂർ വില്ലേജ് ഓഫീസർ അബ്ദുൾനാസർ, വഴിക്കടവ് വില്ലേജിലെ കൃഷ്ണലാൽ, അമരന്പലം വില്ലേജിലെ ഫൈറൂസ എന്നിവരാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്. അനധികൃത കുന്നിടിക്കൽ, മണ്ണ് കടത്തൽ എന്നിവക്കെതിരെ ശക്തമായ നടപടികളാണ് റവന്യൂ അധികൃതർ നടത്തുന്നത്. കഴിഞ്ഞ മാസവും നിരവധി വാഹനങ്ങൾ റവന്യൂ അധികൃതർ പിടിച്ചെടുത്തിരുന്നു.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക