ആലുവ: പബ്ലിക് പ്ലാറ്റ് ഫോം ട്രസ്റ്റ് മിനി സിവിൽ സ്റ്റേഷൻ പ്രധാന കവാടത്തിൽ മരുന്ന് ശേഖരണപ്പെട്ടി സ്ഥാപിച്ചു. ലാൻഡ് റെക്കോർഡ് താഹസീൽദാർ വി.വി. ജയേഷ് ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി തഹസീൽദാർ എം എസ് ഗോപകുമാർ, മുൻ ഫിസാറ്റ് ചെയർമാൻ പോൾ മുണ്ടാടൻ, പി.എ. ഹംസാക്കോയ എന്നിവർ പ്രസംഗിച്ചു. ഉപയോഗം കഴിഞ്ഞ് അവശേഷിക്കുന്ന കാലാവധി കഴിയാത്ത മരുന്നുകൾ ആർക്കും ഇതിൽ നിക്ഷേപിക്കാം. ഇവ ശേഖരിച്ച് നിർധന രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യും.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക