നെടുമങ്ങാട്: നിയന്ത്രണം വിട്ട കാർ ഇടിച്ച് കണ്ണംമ്പള്ളി ലളിത ഭവനിൽ ബിജു (42) വിന് പരിക്ക് പറ്റി. ഇന്നലെ ഉച്ചകഴിഞ്ഞു 3.15 ന് കൂവക്കുടി പാലത്തിനുസമീപം ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് ലൈറ്റ് ഇടുകയായിരുന്ന ബിജുവിനെ നിയന്ത്രണംവിട്ട് വന്ന കാർ ഇടിച്ച് തെറിപ്പികുയായിരിന്നു. കാർ മിനിലോറിയിൽ ഇടിച്ചുനിന്നു. സമീപത്തെ കടയുടെ മുൻവശവും തകർന്നു. ഗുരുതര പരുക്കേറ്റ ബിജു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. വെള്ളനാട്ടുനിന്നു നെടുമങ്ങാട്ടേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക