തിരുവനന്തപുരം: മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ സഹകരണത്തോടെ ഹയാത്ത് റീജന്‍സിയിലെ ഓറിയന്റല്‍ കിച്ചനില്‍ ആരംഭിച്ച മലേഷ്യന്‍ ഭക്ഷ്യമേളയിൽ വ്യത്യസ്ത രുചികളൊരുക്കി പാചകവിദഗ്ദ്ധര. ക്വാലാലമ്പൂര്‍ ഗ്രാന്‍ഡ് ഹയാത്തിലെ മലേഷ്യന്‍ ഷെഫുമാരായ എഫേസി, താജുദ്ദീന് എന്നിവര്‍ നേരിട്ട് ക്യൂറേറ്റ് ചെയ്ത തദ്ദേശീയ ഭക്ഷ്യവിഭവങ്ങളാണ് മേളയില്‍ വിളമ്പുന്നതെന്ന് ഹയാത്ത് റീജന്‍സി ജനറല്‍ മാനേജര്‍ രാഹുല്‍ രാജ് പറഞ്ഞു. 23 വരെ ഉച്ചയ്ക്കും രാത്രിയിലുമാണ് ഹയാത്തില്‍ മലേഷ്യന്‍ വിഭവങ്ങള്‍ ലഭിക്കുക. മേളയില്‍ പങ്കെടുക്കുന്നവരില്‍നിന്ന് നറുക്കിട്ടെടുക്കുന്ന ഭാഗ്യശാലികള്‍ക്കു തിരുവനന്തപുരത്തുനിന്ന് ക്വാലാലംമ്പൂരിലേക്കും തിരിച്ചും മലേഷ്യന്‍ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുന്നതിനും മലേഷ്യ ഗ്രാന്‍ഡ് ഹയാത്തില്‍ ഒരു ദിവസം താമസിക്കുന്നതിനും അവസരം ലഭിക്കും.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക