കൊല്ലം: അന്തർദേശീയ പട്ടം ഫെസ്റ്റിവൽ മെയ് ആദ്യവാരം കൊല്ലം ബീച്ചിൽ നടത്താൻ കൊല്ലം കൈറ്റ് ക്ലബ് വാർഷിക യോഗം തീരുമാനിച്ചു. നെഹ്റു യുവകേന്ദ്രയുമായി ചേർന്നാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. കൈറ്റ് ക്ലബ് പ്രസിഡന്റ് വടക്കേവിള ശശി അധ്യക്ഷത വഹിച്ചു. ആർ. പ്രകാശൻ പിള്ള, പ്രബോധ് എസ്. കണ്ടച്ചിറ, ഒ.ബി. രാജേഷ്, ടി.ജി. സുഭാഷ്, ഉമയനല്ലൂർ രവി, ഗോപൻ കുറ്റിച്ചിറ, മുണ്ടക്കൽ ചന്ദ്രൻ പിള്ള, ബിന്ദു പരവൂർ, ഷീബ തമ്പി, അഡ്വ. എം.പി. സുഭാഷ്, ഇരവിപുരം ഷാജഹാൻ, സുനിത തങ്കച്ചൻ, ബിനു കോവൂർ, ബിനുരാജ് മങ്ങാട്, ഗണപതി എന്നിവർ പ്രസംഗിച്ചു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക