കൊല്ലം: ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തിലുള്ള കാൻസർ ജനകീയ കാമ്പയിൻ നാളെ കൊല്ലത്ത് നടക്കും.മൂതാക്കര പാരിഷ് ഹാളിൽ വൈകുന്നേരം നാലിന് നടക്കുന്ന കൂട്ടായ്മ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. എം. മുകേഷ് എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ. അനിത വിഷയാവതരണം നടത്തും. സിനിമ സീരിയൽ താരം വിജയകുമാരി കാമ്പയിൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ കളക്ടർ എൻ. ദേവിദാസ്, അർബുദ രോഗത്തെ അതിജീവിച്ചവർ എന്നിവർ അനുഭവങ്ങൾ പങ്കുവയ്ക്കും. മന്ത്രിമാരായ കെ. എൻ. ബാലഗോപാൽ, ജെ.ചിഞ്ചുറാണി, കെ.ബി. ഗണേഷ് കുമാർ, എംപിമാരായ എൻ. കെ.പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, കെ.സി.വേണുഗോപാൽ തുടങ്ങിയവർ പങ്കെടുക്കും. കാമ്പയിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ സ്ത്രീകളിലെ ഗർഭാശയ അർബുദം, ഗർഭാശയഗള അർബുദം എന്നിവയ്ക്ക് പ്രാഥമിക സ്ക്രീനിംഗ് നടത്തി പരിശോധനയും ആവശ്യമെങ്കിൽ തുടർ ചികിത്സയും ഉറപ്പാക്കും.ോളജ് വരെ ഈ സ്ക്രീനിംഗ് സൗജന്യമാണ്. മാത്രമല്ല ആശാ പ്രവർത്തകർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരിലൂടെ വീടുകൾ തോറും നേരിട്ട് എത്തിയുള്ള സ്ക്രീനിംഗും ബോധവത്ക്കരണ പ്രവർത്തനങ്ങളും നടത്തുമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ദേവ് കിരൺ പറഞ്ഞു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക