തിരുവനന്തപുരം: ടെക്നോപാർക്ക് ജീവനക്കാർക്കായുള്ള അടിയന്തര ആരോഗ്യ സേവന കേന്ദ്രം ഫേസ് 3 കാന്പസിലെ യമുന കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബികയുടെ സാന്നിധ്യത്തിൽ ടെക്നോപാർക്ക് സിഇഒ കേണൽ (റിട്ട) സഞ്ജീവ് നായർ ആരോഗ്യ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു. ടെക്നോപാർക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ആശുപത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ എല്ലാ ദിവസവും രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചു വരെ സേവനം ലഭ്യമാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ടെക്നോപാർക്കിന്റെ ആംബുലൻസ് സേവനവും ഇവിടെ ലഭ്യമാണ്. ടെക്നോപാർക്ക് ഫേസ് 3 യിലെ ഗംഗ, യമുന, നയാഗ്ര കെട്ടിടങ്ങളിലായി ജോലി ചെയ്യുന്ന ഏകദേശം പതിനായിരത്തോളം ജീവനക്കാർക്ക് ആരോഗ്യ കേന്ദ്രത്തിന്റെ സേവനം ലഭ്യമാകും. ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ ആവശ്യമായ അടിയന്തര വൈദ്യസഹായം ഇതിലൂടെ ലഭിക്കും. ഇവിടെയെത്തുന്ന രോഗികളെ ആവശ്യമെങ്കിൽ ടെക്നോപാർക്ക് കാന്പസിലെ സഹകരണ ആശുപത്രിയിലേക്കോ മറ്റ് പ്രധാന ആശുപത്രിയിലേക്കോ ഡോക്ടർ റഫർ ചെയ്യും.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക