ആലുവ: ശിവരാത്രിയോടനുബന്ധിച്ച് 26ന് വൈകിട്ട് നാലു മുതൽ 27ന് ഉച്ചയ്ക്ക് രണ്ടുവരെ ആലുവ ടൗണിൽ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മണപ്പുറത്തേക്ക് വരുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽനിന്നു ജിസിഡിഎ റോഡു വഴി ആയുർവേദ ആശുപത്രിക്ക് മുന്നിലൂടെ മണപ്പുറത്തേക്ക് പോകണം. മണപ്പുറം ഭാഗത്ത് നിന്നുള്ള കെഎസ്ആർടിസി ബസുകൾ മറ്റ് പ്രൈവറ്റ് വാഹനങ്ങൾ എന്നിവ വൺവേയായി പഴയ ദേശം റോഡ് വഴി നേരെ പറവൂർ കവലയിൽ എത്തണം. തോട്ടയ്ക്കാട്ടുക്കര ജംഗ്ഷനിൽ നിന്നും മണപ്പുറത്തേക്ക് യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കുന്നതല്ല. വരാപ്പുഴ, എടയാർ ഭാഗങ്ങളിൽ നിന്നും ബസുകൾ തേട്ടയ്ക്കാട്ടുക്കര കവലയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അവിടെ ആളുകളെ ഇറക്കിയതിന് ശേഷം പറവൂർകവല, യുസി കോളജ് , കടുങ്ങല്ലൂർ വഴി തിരികെ പോകണം. അങ്കമാലി ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് ബസുകൾ പറവൂർ കവലയിൽ ആളെ ഇറക്കി യു ടേൺ ചെയ്ത് മടങ്ങി പോകണം. എറണാകുളം ഭാഗത്ത് നിന്നും എൻഎച്ച് വഴി ആലുവയ്ക്ക് വരുന്ന പ്രൈവറ്റ് ബസുകൾ പുളിഞ്ചോട് നിന്നും വലത്തേക്ക് തിരിഞ്ഞ് കാരോത്തുകുഴി വഴി പ്രൈവറ്റ് സ്റ്റാൻഡിലെത്തി ആളെയിറക്കി, പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും തിരികെ ബാങ്ക് ജംഗ്ഷൻ ബൈപാസ് വഴി എറണാകുളം ഭാഗത്തേയ്ക്ക് പോകണം. പെരുമ്പാവൂർ ഭാഗത്തുനിന്നു വരുന്ന പ്രൈവറ്റ് ബസുകൾ, ഡിപിഒ ജംഗ്ഷൻ വഴി നേരേ താഴേക്ക് ഇറങ്ങി, ഗവ. ഹോസ്പിറ്റൽ, കാരോത്തുകുഴി വഴി സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും അവിടെനിന്നു തിരികെ ബാങ്ക് കവല, ബൈപാസ് മെട്രോ സർവീസ് റോഡിലൂടെ പുളിഞ്ചോട് ജംഗ്ഷനിൽ എത്തി കാരോത്തുകുഴി വഴി ഗവ. ഹോസ്പിറ്റൽ , റെയിൽവേ സ്ക്വയർ പമ്പ് ജംഗ്ഷൻ വഴി തിരികെ പോകേണ്ടതാണ്. 26ന് രാത്രി എട്ടുമുതൽ ബാങ്ക് കവല മുതൽ മഹാത്മഗാന്ധി ടൗൺഹാൾ റോഡ് വരെ സ്വകാര്യവാഹനങ്ങൾ ഉൾപ്പെടെ യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കുന്നതല്ല.അന്ന് രാത്രി എട്ടു മുതൽ എൻഎച്ച് ഭാഗത്തുനിന്ന് ആലുവ ടൗൺ വഴി പോകേണ്ട വാഹനങ്ങൾ പുളിഞ്ചോട് ജംഗ്ഷനിൽ എത്തി കാരോത്തുകുഴി, ഗവ. ഹോസ്പിറ്റൽ വഴി പോകേണ്ടതാണ്.<br> <br> പെരുമ്പാവൂർ ഭാഗത്തു നിന്നും ടൗൺ വഴി ദേശീയപാതയിലേക്ക് പോകേണ്ട വാഹനങ്ങൾ മാത ജംഗ്ഷൻ, സീനത്ത്, സിപിഒ ജംഗ്ഷൻ, ഗവ. ഹോസ്പിറ്റൽ ജംഗ്ഷൻ, കാരോത്തുകുഴി വഴി പോകേണ്ടതാണ്. റോഡ് സൈഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല. 26ന് രാത്രി 10 മുതൽ 27 ന് രാവിലെ 10 മണിവരെ തൃശുർ ഭാഗത്തുനിന്നും വരുന്ന ഹെവി വാഹനങ്ങൾ എല്ലാം തന്നെ അങ്കമാലിയിൽ നിന്നും എംസി റോഡിലൂടെ അതാത് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. എറണാകുളത്തു നിന്നും വരുന്ന ഹെവി വാഹനങ്ങൾ കളമശേരിയിൽ നിന്നും കണ്ടെയ്നർ റോഡ് വഴി പറവൂർ എത്തി മാഞ്ഞാലി റോഡിൽ പ്രവേശിച്ച് അത്താണി ജംഗ്ഷൻ വഴി തൃശൂർ ഭാഗത്തേക്ക് പേകേണ്ടതാണ്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക