Friday, 28 February 2025

നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാഹനം വീടിനു മുകളിലേക്ക് മറിഞ്ഞു

SHARE



വെള്ളൂർ: ചെറുകര, പുല്ലംപ്ലാവ് ജംഗ്ഷനടുത്ത് എം-സാൻഡ് കയറ്റി പോയിരുന്ന പിക്കപ്പ് വാഹനം കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പുറകോട്ട് ഉരുണ്ട് റോഡിൽ നിന്നും 20 അടിയോളം താഴ്ചയിലുള്ള വീടിനു മുകളിലേക്ക് മറിഞ്ഞു. ചെറുകുന്നുംപുറത്ത് തോന്നല്ലൂർ ഉണ്ണികൃഷ്ണന്റെ വീടിന് മുകളിലേക്കാണ് വാഹനം വീണത്. ക്യാബിനുള്ളിൽ കുടുങ്ങിയ അറുന്നൂറ്റിമംഗലം സ്വദേശിയായ ഡ്രൈവർ സതീഷ് കുമാറിനെ പിറവം നിലയത്തിൽ നിന്നും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എബ്രഹാം പുന്നൂസിന്റെ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങൾ വാഹനത്തിൻറെ ചില്ല് പൊട്ടിച്ചാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. വീടിന്റെ ടെറസിൽ വാഹനത്തിൻറെ പിൻവശം തങ്ങിനിന്നത് മൂലമാണ് കൂടുതൽ അപകടം ഉണ്ടാകാതിരുന്നത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user