
പുല്ലാട്: വിവാഹവാഗ്ദാനം നല്കി യുവതിയെ ബലാത്സംഗം ചെയ്ത യുവാവിനെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാട്ടാക്കട മുതിയവിള ചിത്തിരനിവാസില്‍ കിരണ്‍ രാജാണ് (21) അറസ്റ്റിലായത്. രണ്ടുവര്‍ഷത്തിലധികമായി നിരണം കടപ്രയില്‍ വാടകയ്ക്ക് താമസിച്ച് പഠനത്തില്‍ ഏര്‍പ്പെട്ട് വരുന്ന ഇയാള്‍ പരിചയത്തിലായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്കി വിശ്വസിപ്പിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. 2024 ഡിസംബര്‍ 11നു രാവിലെ തടിയൂരുള്ള അരുവിക്കുഴി വെള്ളച്ചാട്ടം കാണുന്നതിന് കൂട്ടിക്കൊണ്ടു പോയശേഷമാണ് ആദ്യമായി പീഡിപ്പിച്ചത്. തുടര്‍ന്ന് ഈ വര്‍ഷം ജനുവരി നാലിന് ഇന്‍സ്റ്റഗ്രാം വഴി യുവതിയുടെ നഗ്നചിത്രങ്ങള്‍ അയച്ചുവാങ്ങി. പിന്നീട് സൗന്ദര്യവും സാമ്പത്തികവും പോരാ എന്ന് പറഞ്ഞു ബന്ധത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്ന് യുവതിയുമായുള്ള സാമൂഹികമാധ്യമ ബന്ധങ്ങള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. കോയിപ്രം പോലീസ് ഇന്‍സ്പെക്ടര്‍ ജി. സുരേഷ് കുമാര്‍, എസ്ഐ ഗോപകുമാർ, എഎസ്ഐ ഷിബു രാജ് തുടങ്ങിയവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക