Tuesday, 11 February 2025

പത്തൊൻപതുകാരി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

SHARE



കൂടൽ : പത്തനംതിട്ട കൂടലിൽ പത്തൊൻപതുകാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുറിഞ്ഞകൽ മുണ്ടൻവലയിൽ ആദർശ്– രാജി ദമ്പതികളുടെ മകൾ ഗായത്രിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം പുറത്തറിയുന്നത്. ജോലി കഴിഞ്ഞ് അമ്മ വീട്ടിലെത്തിയപ്പോഴാണ് മകളെ മരിച്ചനിലയിൽ കണ്ടത്.  തുടർന്ന് ആംബുലൻസ് വരുത്തി ഗായത്രിയെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  പൊലീസ്    തുടർ നടപടി സ്വീകരിച്ചു. അടൂരിൽ പ്രവർത്തിക്കുന്ന അഗ്നിവീർ റിക്രൂട്മെന്റ് പരിശീലനകേന്ദ്രത്തിലെ വിദ്യാർഥിനിയാണ്. ഇവിടത്തെ അധ്യാപകൻ മാനസികമായി പ്രയാസപ്പെടുത്തുന്നതായി പെൺകുട്ടി പറഞ്ഞിട്ടുള്ളതായി വീട്ടുകാർ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കൂടൽ പൊലീസ് കേസെടുത്തു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user