പെരുമ്പാവൂർ: നാലുകിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയുൾപ്പടെ രണ്ടുപേർ പിടിയിൽ. ബുധനാഴ്ച രാത്രി സൗത്ത് വാഴക്കുളം ഭാഗത്തുനിന്നാണ് റോക്കി ദാസിനെ പിടികൂടിയത്. പെരുമ്പാവൂർ ഭാഗത്തേക്ക് സ്കൂട്ടറിൽ കഞ്ചാവ് കടത്തുകയായിരുന്നു. മഞ്ഞുമ്മൽ ഭാഗത്ത് താമസിച്ചിരുന്ന ഇയാൾ രാത്രികാലങ്ങളിലാണ് ഇയാൾ കഞ്ചാവ് കടത്തിയിരുന്നത്. ബംഗാളിൽനിന്ന് ട്രെയിൻ മാർഗം എത്തിക്കുന്ന കഞ്ചാവ് മഞ്ഞുമ്മലിൽ സൂക്ഷിച്ചതിനുശേഷം രാത്രികാലങ്ങളിൽ വിൽപ്പന നടത്തിവരികയായിരുന്നു. പ്രതിയുടെ ബാഗിൽനിന്ന് കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും കണ്ടെത്തി. പോലീസിന്റെ കണ്ണിൽ പെടാതിരിക്കാൻ ഇടവഴികളിലൂടെയായിരുന്നു ഇയാൾ സഞ്ചരിച്ചിരുന്നത്. കഞ്ചാവ് വില്പനയ്ക്കായി ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് പുക്കാട്ടുപടിയിൽവച്ച് യദുകൃഷ്ണനെ പിടികൂടിയത്. സിപ്പ് ലോക്ക് കവറുകളിലാക്കിയായിരുന്നു വില്പന.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക