ആലുവ: ആലുവ മാർക്കറ്റ് ഭാഗത്ത് അനധികൃത വഴിയോര കച്ചവടം ഒഴിപ്പിക്കാനെത്തിയ ആലുവ നഗരസഭാ ജീവനക്കാരെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഘത്തിലെ 3 പേർ പിടിയിൽ. തെക്കുംപുറം ചാറ്റുരപ്പാടം ദിലീപ് (38), തായിക്കാട്ടുകര കുന്നത്തേരി തേക്കുംകാട്ടിൽ നസീബ് ഇബ്രാഹിം (24), കുന്നത്തേരി കിടങ്ങേത്ത് ബഷീർ (40) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ നഗരസഭാ സെക്രട്ടറി നൽകിയ പരാതിയെതുടർന്നാണ് പോലീസ് നടപടി. വനിതാ ജീവനക്കാരോട് അസഭ്യവർഷം നടത്തിയതിന് നടപടി എടുക്കാത്തതിൽ നഗരസഭ ജീവനക്കാരും പ്രതിഷേധത്തിലായിരുന്നു. കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് സൂചന.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക