കണ്ണൂര്‍: 25 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ കൂട്ടുപ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. ചെറുപുഴ കെഎസ്ഇബി ഓഫീസിലെ ഉദ്യോഗസ്ഥനായ ജെയിംസ് തോമസി (53)നെയാണ് അറസ്റ്റ് ചെയ്തത്. കാറിൽ പ്രത്യേകം തയ്യാറാക്കിയ അറകളിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ജെയിംസിന്റെ പങ്ക് വ്യക്തമായത്. അന്യ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കടത്തിയതിൽ പ്രതി ഉൾപ്പെട്ടിട്ടുണ്ടെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ സൈബർ സെല്ലിന്റെയും കൂടി സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തെ തളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട നടന്നിരുന്നു. കാറിൽ കടത്തുകയായിരുന്ന 25.07 കിലോഗ്രാം കഞ്ചാവുമായാണ് യുവാവ് അറസ്റ്റിലായത്. കാറിന്റെ പ്ലാറ്റ്ഫോമിന് അടിയിലായി നിർമ്മിച്ച രഹസ്യ അറയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക